ദൊദൊമ: ടാന്‍സാനിയയില്‍ സാന്‍സിബാറിലെ മുപ്പതിനായിരം വീടുകള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇന്ത്യയുടെ ധനസഹായത്താല്‍ നിര്‍മ്മിക്കുന്ന കിടുതാനി പദ്ധതി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ സന്ദര്‍ശിച്ചു.
ടാന്‍സാനിയയില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആറ് പദ്ധതികള്‍ ഒരു ദശലക്ഷം സാന്‍സിബാര്‍ നിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുമെന്ന് ഡോ. ജയശങ്കര്‍ ട്വീറ്റുകളിലൂടെ അറിയിച്ചു. ഇന്ത്യന്‍ പദ്ധതികളോടുളള പ്രാദേശിക ജനതയുടെ ആവേശം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.െ
ടാന്‍സാനിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി സാന്‍സിബാറിലെ സ്റ്റോണ്‍ ടൗണും സന്ദര്‍ശിച്ചു. ഗുജറാത്തി സ്വാധീനം ഇവിടെ താന്‍ അനുഭവിച്ചറിഞ്ഞതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു. സാന്‍സിബാറിലെ ആര്യസമാജവും ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
കഴിഞ്ഞ രാത്രിയാണ് വിദേശകാര്യ മന്ത്രി ദാറുസ് സലാമില്‍ എത്തിയത്. ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ, ഇന്ത്യയും ടാന്‍സാനിയയും തമ്മിലുള്ള മിഷന് ഐടിയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: