ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും എട്ടാം സീഡ് ജാനിക് സിന്നറും ലണ്ടനില്‍ നടന്ന പുരുഷ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം സീഡ് സെര്‍ബിയയുടെ ജോക്കോവിച്ച് ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംസണെ 6-3, 7-6, 7-5 ന് തോല്പിച്ചപ്പോള് ഇറ്റാലിയന്‍ താരം സിന്നര്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ 7-5, 6-1, 6-2 എന്ന സ്കോറിന് തോല്‍പ്പിച്ചു.
മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ മൂന്നാം സീഡ് ഡാനിയല്‍ മെദ്വദേവ്, ഒമ്പതാം സീഡ് ടെയ്ലര് ഫ്രിറ്റ്സ്, പത്താം സീഡ് ഫ്രാന്‍സെസ് ടിയാഫോ, 16-ാം സീഡ് ടോമി പോള്‍, 21-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് ഡൊമിനിക് തീമിനെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഉദ്ഘാടന മത്സരത്തില്‍ പുറത്താക്കി. വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് ഇഗ സ്വിറ്റെക്കും പതിനൊന്നാം സീഡ് ഡാരിയ കസത്കിനയും മൂന്നാം റൗണ്ടില്‍ കടന്നു. സ്പെയിനിന്റെ സാറ സോറിബ്സ് ടോര്‍മോയെ പോളണ്ടിന്റെ സ്വീടെക് 6-2, 6-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ജോഡി അന്ന ബുറേജിനെ കസത്കിന മറികടന്നു.
ആദ്യ റൗണ്ടിലെ പോരാട്ടത്തില്‍ എട്ടാം സീഡ് മരിയ സക്കാരിയെ 0-6, 7-5, 6-2 എന്ന സ്കോറിന് സീഡ് ചെയ്യപ്പെടാത്ത യുക്രെയ്നിന്റെ മാര്‍ട്ട കോസ്ത്യുക്ക് അട്ടിമറിച്ചു. മറ്റ് മത്സരങ്ങളില്‍ പത്താം സീഡ് ബാര്‍ബോറ ക്രെജ്സിക്കോവ, 13-ാം സീഡ് ബിയാട്രിസ് ഹദ്ദാദ് മയ, 17-ാം സീഡ് ജെലീന ഒസ്റ്റാപെങ്കോ, 18-ാം സീഡ് കരോലിന പ്ലിസ്കോവ, 20-ാം സീഡ് ഡോണ വെകിച്ച് എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: