ന്യൂദല്‍ഹി : ഈ മാസം 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി 19ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 11 വരെ തുടരും.
‘പാര്‍ലമെന്റിന്റെ 2023 ലെ ലര്ഷസമ്മേളനം ജൂലൈ 20 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരും. സഭാ സമ്മേളനത്തിലും മറ്റ് കാര്യങ്ങളിലും ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സംഭാവന നല്കാന് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു-കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ ട്വീറ്റ് ചെയ്തു.
23 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പഴയ കെട്ടിടത്തിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: