തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ കച്ചമുറുക്കുന്നത്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയത്. ബില്ലുകളില്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകള്‍ ഒപ്പ് വെയ്ക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ അടുത്ത നടപടിയെന്നാണ് സൂചന. അതേസമയം ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതല്ല. ഇതുസംബന്ധിച്ച് വിശദമായി പഠിച്ചശേഷം തീരുമാനം കൈക്കൊള്ളുമെന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ മുമ്പ് പ്രതികരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: