ന്യൂദല്‍ഹി: ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കരുതെന്ന് കാനഡ, അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ തങ്ങളുടെ രാജ്യങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. ദല്‍ഹിയില്‍ ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഖാലിസ്ഥാനികള്‍ക്ക് ഇടം നല്‍കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.കാനഡയില്‍ ഈ മാസം എട്ടിന് സംഘടിപ്പിക്കുന്ന ഖാലിസ്ഥാന്‍ സ്വാതന്ത്ര്യ റാലിക്ക് മുന്നോടിയായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ അപൂര്‍വ ശ്രീവാസ്തവയ്ക്കും പോസ്റ്ററില്‍ ഭീഷണിയുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുകയും നയതന്ത്ര സുരക്ഷാ ചുമതലയുള്ള കാനഡയുടെ വിദേശകാര്യ മന്ത്രാലയമായ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനെ അനൗപചാരികമായി അറിയിക്കുകയും ചെയ്തു.
നേരത്തെ, എന്‍ഐടി ബക്കോളിയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച വിദേശകാര്യ മന്ത്രി, സാങ്കേതികവിദ്യയുടെ ലോകം ആഗോളവല്ക്കരിക്കപ്പെട്ടതാണെന്നും അത് അവസരങ്ങളുടെയും വെല്ലുവിളികളുടെയും രൂപത്തില്‍ വരാമെന്നും പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ എല്ലാ മേഖലകളിലും പുതിയ ഉയരങ്ങളിലെത്തുകയും ഇന്ത്യയെ ആഗോളതലത്തില്‍ ഉയര്ത്തിക്കാട്ടുകും ചെയ്യുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. യുവാക്കള്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സമീപകാല യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കവെ, നിരവധി പ്രധാനമന്ത്രിമാര്‍ മുമ്പ് യുഎസ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സന്ദര്‍ശനം വ്യത്യസ്തമായെന്നും ജയ്ശങ്കര് പറഞ്ഞു. കാരണം പ്രധാനമന്ത്രി മോദിക്ക് സ്വന്തമായ വ്യക്തിത്വവും അദ്ദേഹത്തിന്റെ ഔന്നത്യത്തെ ലോകം ബഹുമാനിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി മോദി എന്തെങ്കിലും സമീപനം സ്വീകരിക്കുമ്പോള്‍ അതിന്റെ ഫലം ആഗോള രാഷ്ട്രീയത്തില്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഇന്ത്യ തുടക്കമിട്ട മാറ്റങ്ങളാണ് ലോകത്ത് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: