അഹമ്മദാബാദ് : ഗുജറാത്തില്‍ അഹമ്മദാബാദിലെ ധന്ദുക താലൂക്കിലെ ഒരു ഗ്രാമത്തില്‍ അടിവസ്ത്ര മോഷണത്തെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം. യുവതി കഴുകി ഉണക്കാനിടുന്ന അടിവസ്ത്രം എട്ട് മാസമായി മോഷണം പോകുന്നത് പതിവായിരുന്നു.
തുടര്‍ന്ന് അടിവസ്ത്ര മോഷ്ടാവിനെ കണ്ടെത്താന്‍ യുവതി വീടിന് പുറത്ത് ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് അയല്‍വാസി 31 കാരന് കുടുങ്ങിയത്. ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ തിരിച്ചറിഞ്ഞ യുവതി അടുത്ത തവണ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ അയല്‍വാസിയെ കയ്യോടെ പിടികൂടി. പിടിവലിക്കിടെ യുവാവ് യുവതിയെ ദേഹോപ്രദ്രവം ഏല്‍പ്പിക്കുകയും നിലവിളിച്ച യുവതിയുടെ സഹായത്തിന് വീട്ടുകാര്‍ വടികളും ഇരുമ്പ് ദണ്ഡുകളുമായി എത്തുകയുമായിരുന്നു.
ബഹളം കേട്ട് യുവാവിന്റെ വീട്ടുകാരും മാരകായുധങ്ങളുമായെത്തിയതോടെ കൂട്ടത്തല്ലാണ് നടന്നത്. ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റതായും ഇരുഭാഗത്തുമുളള 20 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
അക്രമത്തിന് പ്രേരിപ്പിച്ചതിനും ഉപദ്രവിച്ചതിനും യുവതിയുടെ ബന്ധുക്കള്‍ക്ക് എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. അതേസമയം മറ്റൊരു എഫ്ഐആര്‍ പ്രതിക്കെതിരെ പീഡനത്തിനും ആക്രമണത്തിനും പൊതു ശല്യം സൃഷ്ടിച്ചതിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: