ആറ്റിങ്ങൽ: താലൂക്ക് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനെ കാന്റീനിലുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി മണിയൻ( 56 )ആണ് മരിച്ചത്. ഇന്ന് രാവിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴാണ് മണിയനെ കാന്റീനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും ജീവനക്കാർ എത്തി പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ മണിയന് പനിയുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി കഴിച്ചിരുന്നു. ഒപി ടിക്കറ്റ് സമീപത്തുണ്ടായിരുന്നു.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി. അവിവാഹിതനാണ് മണിയൻ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: