കൊച്ചി : ഡോക്ടര്‍ വന്ദന ദാസിന്റെ കൊല പാതകത്തിലെ പോലിസ് അന്വേഷണം കാര്യക്ഷമമല്ല. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. വന്ദനയുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചിട്ടില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആശുപത്രിയില്‍വെച്ച് കുത്തേറ്റശേഷം വന്ദന ദാസിനെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതും വാഹനത്തിലേക്ക് വന്ദന തന്നെ നടന്നു കയറുകയായിരുന്നെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.
സംഭവ സമയത്തും സ്ഥലത്തും പോലീസുകാരും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും വന്ദനയ എന്തുകൊണ്ട് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ചോദിക്കുന്നുണ്ട്. പോലീസുകാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായാല്‍ ക്രൈംബ്രാഞ്ച്് അന്വേഷണത്തില്‍ അത് കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ നിഷ്പക്ഷമായ അന്വേഷണത്തിനായി സിബിഐയെ നിയോഗിക്കണമെന്നുമാണ് ഹൈക്കോടതിക്ക് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നങ്ങളൊന്നിമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
എന്നാല്‍ സംഭവ ദിവസം രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. ഇയാളുടെ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: