ബുസാന്‍: ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലില്‍ ഇറാനെ 42-32ന് പരാജയപ്പെടുത്തിയാണ് കപ്പടിച്ചത്.
ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡലാണിത്. കബഡിയില്‍ ഇന്ത്യയുടെ ബദ്ധവൈരികളായ ഇറാനെതിരെ ഫൈനലില്‍ പവന് സെഹ്രാവത്ത് നല്കിയ വിലപ്പെട്ട സംഭാവനയാണ് നിര്‍ണായകമായത്. അസ്ലാം ഇമാംദര്, അര്ജുന് ദേശ്വാള് എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കളിയുടെ തുടക്കം ഇറാന് ആധിപത്യത്തോടെയായിരുന്നു. തുടക്കത്തില്‍ ലീഡ് ചെയ്ത് ആദ്യ ഘട്ടങ്ങളില്‍ ലീഡ് ചെയ്തു. പിന്നീട് ഇന്ത്യ ഒപ്പമെത്തി. മറികടന്നു. പിന്നെ കണ്ടത് ഇന്ത്യന്‍ മുന്നേറ്റമായിരുന്നു. ഓരോ ഘട്ടത്തിലും ഇന്ത്യയുടെ ലീഡ് ഉയര്‍ന്നുകൊണ്ടിരുന്നു. മത്സരത്തിന്റെ ഒരാവസരത്തില് സ്കോര്‍ 33-16 എന്ന നിലയില്‍ ഇന്ത്യ മുന്നിട്ടു നിന്നു. അതിന് ശേഷം ഇറാന് ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. പിന്നീട് പതുക്കെ ഇറാന് വെല്ലുവിളി കൂട്ടിക്കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്. പക്ഷെ ഇന്ത്യന്‍ ആധിപത്യത്തെ മറികടക്കാനാവാതെ ഒടുവില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: