തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററുകളില്‍ പ്രാധാന്യം നല്‍കേണ്ടത് രോഗിയുടെ ജീവനാണെന്നും പാലിക്കേണ്ടത് ആഗോള തലത്തിലെ മാനദണ്ഡമാണെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ്. ഓപ്പറേഷന് തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷന് തിയറ്ററിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് മന്ത്രില പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗമായുണ്ടായ പ്രോട്ടോകോളുമല്ല ഓപ്പറേഷന് തിയേറ്ററിലേത്. ഇതു തികച്ചും സാങ്കേതികമാണ്. സാങ്കേതികമായ പ്രോട്ടോകോളിന്റെ അടിസ്ഥാനം ഓപ്പറേഷന് തിയറ്ററില്‍ അണുബാധയേല്‍ക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷന് തിയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന് തിയറ്റര്‍ അടച്ചിട്ടാല്‍ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. അണുബാധ ഒഴിവാക്കാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രോട്ടോകോളാണു പിന്തുടരുന്നത്. ആരോഗ്യ പ്രോട്ടോകോള്‍ സംബന്ധിച്ച് അധ്യാപകര്‍ തന്നെ വിദ്യാര്‍ഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആരോഗ്യ വിദഗ്ദധരുടെയും. അതേസമയം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് നല്കിയ കത്ത് പുറത്തുവന്ന സംഭവത്തില അന്വേഷണം വേണമെന്ന നിലപാടുമായി എസ്എഫ്ഐ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: