കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നിവ സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു.
രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യമിട്ടാണ് നടപടി. അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇങ്ങനെ വലിയതോതില്‍ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് തുറക്കുന്ന പദ്ധതി കമ്പനികള്‍ നടപ്പാക്കുന്നത്. പമ്പ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.petrolpumpdealerchayan.in എന്ന വെബ്സൈറ്റില്‍ വിശദ വിവരങ്ങള്‍ കാണാവുന്നതാണ്.
ഡീലര്‍ തിരഞ്ഞെടുപ്പ് ലളിതമാക്കുക, ബിസിനസ് നടത്തിപ്പ് എളുപ്പത്തിലാക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നിര്ദേശത്തിനതിനുസൃതമായി ഉപഭോക്തൃസൗഹൃദമായ ഓണ്‍ലൈന്‍ അപേക്ഷകളും ലളിതമായ അപേക്ഷാ ഫോമുകളുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു കമ്പനികള്‍ അറിയിച്ചു. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കുമ്പോള്‍ സ്വന്തം പേരില്‍ സ്ഥലം വേണമെന്നില്ല. സെലക്ഷന്റെ സുതാര്യത ഉറപ്പുവരുത്താനായി ഒരു സ്വതന്ത്ര ഏജന്‍സി നടത്തുന്ന കംപ്യൂട്ടര്‍വത്കൃത നറുക്കെടുപ്പോ ലേലമോ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: