മണ്ണാര്‍ക്കാട്: മഴക്കാല രോഗം വര്‍ധിച്ചുവരുന്നതിനിടെ അട്ടപ്പാടിയില്‍ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം രോഗികളില്‍ ആശങ്ക ഉളവാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടത്തുന്നത് അട്ടപ്പാടിയിലാണ്. വേണ്ടത്ര ചികിത്സ ലഭിക്കാത്തതാണ് ഇതിനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുമ്പോള്‍പ്പോലും ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഇതിനിടെയാണ് 14 ഡോക്ടര്‍മാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.
ശിശു മരണം വര്‍ദ്ദിക്കുമ്പോഴും ആതുര സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം അട്ടപ്പാടിയില്‍ കോട്ടോത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ 14 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. മാറ്റിയ ഡോക്ടര്‍മാര്‍ക്ക് പകരക്കാരെ നിയമിച്ചിട്ടില്ല. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് മാറ്റിയത്. ശിശുമരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മഴക്കാലം രോഗം വര്‍ധിക്കുമ്പോഴും അട്ടപ്പാടിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ രണ്ട ആശുപത്രികളെയാണ്. രണ്ടിടത്തുനിന്നും ഏഴുപേരെവീതമാണ് മാറ്റിയത്. ഇക്കഴിഞ്ഞ 15നായിരുന്നു സ്ഥലംമാറ്റം ഉത്തരവ്. മൂന്നാഴ്ചക്കുള്ളില്‍ റിലീവ് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഡോക്ടര്‍മാരുടെ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
കോട്ടത്തറ ആശുപത്രിയില്‍ നാല് ശിശുവിഭാഗം ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. ഇവരില്‍ മൂന്നുപേരാണ് നിലവിലുള്ളത്. ഇവരില്‍ രണ്ടുപേരെയാണ് സ്ഥലം മാറ്റിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളാണ് രണ്ടും. ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം വന്നതോടെ ഒരാള്‍ക്ക് 24 മണിക്കൂറും പണിയെടുക്കേണ്ട സ്ഥിതിയാണുണ്ടാകുന്നത്.
ഇതിനിടെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലെ മെഡികെയേഴ്സ് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടിയതും രോഗികള്‍ക്ക് തിരിച്ചടിയായി. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പ് കെട്ടിടത്തിന്റെ വാടകക്കരാര്‍ പുതുക്കിയില്ലെന്ന കാരണത്താലാണ് കണക്ഷന് വിച്ഛേദിച്ചതും മറ്റൊരു താഴിട്ട് ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തത്. കണക്ഷന് വിച്ഛേദിച്ചതോടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ കേടുവരുകയും ചെയ്തു. ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: