ന്യൂദല്‍ഹി : ഊര്‍ജമേഖലയിലെ പരിഷ്കാരങ്ങള്‍ വേഗത്തിലാക്കാന്‍ കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിച്ചു. ഊര്‍ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്കായി ഈ സംസ്ഥാനങ്ങള്‍ക്ക് 66,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
കേരളം,ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, തമിഴ്നാട്, മണിപ്പൂര്‍, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ഈ മേഖലയിലെ പ്രവര്‍ത്തനപരവും സാമ്പത്തികവുമായ കാര്യക്ഷമത മെച്ചപ്പെടുത്തുക, പണമടച്ചുള്ള വൈദ്യുതി ഉപഭോഗത്തില്‍ സുസ്ഥിരമായ വര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഊര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍.
വൈദ്യുതി മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളില്‍ പന്ത്രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ പരിഷ്കാരണങ്ങള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 66,413 കോടി രൂപ അധിക കടമെടുപ്പ് അനുമതികളിലൂടെ സമാഹരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍, വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് അധിക കടമെടുപ്പിനുള്ള സൗകര്യം സംസ്ഥാനങ്ങള്‍ക്ക് തുടര്‍ന്നും പ്രയോജനപ്പെടുത്താം. ഈ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനമായി ഒരു ലക്ഷത്തി 43,000 കോടി രൂപ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: