കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ നടന് പൃഥ്വിരാജ് സുകുമാരന്‍ പരിക്കേറ്റു. മറയൂരില്‍ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലില്‍ പരിക്കേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് പൃഥ്വിരാജ് തെന്നി വീണത്. ഇന്ന് രാവിലെ 10.30 നായിരുന്നു അപകടം. തുടര്‍ന്ന് പ്രാദമിക ചികിത്സക്കായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: