ആലപ്പുഴ: അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കണമെന്ന് അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്മറഞ്ഞ സമരഭടന്മാരുടെ ആശ്രിതരേയും, അവശത അനുഭവിക്കുന്ന സമരഭടന്മാരേയും ആരോഗ്യക്ഷേമപദ്ധതിയില് ഉള്‍പ്പെടുത്തണം. പാഠ്യപദ്ധതിയില്‍ അടിയന്തരാവസ്ഥ വിരുദ്ധ സമരചരിത്രം ഉള്‍പ്പെടുത്തണം. അടിയന്തരാവസ്ഥ വിരുദ്ധ സമരഭടന്മാരുടെ ത്യാഗപൂര്‍ണമായ സമരം നിസാരവത്ക്കരിച്ചും, അനാദരിച്ചും നടക്കുന്ന പ്രവണതകള്‍ക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.
അസോസിയന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികദിനം ജനാധിപത്യസംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. ശിവാനന്ദന് അദ്ധ്യക്ഷനായി, ജില്ലാ രക്ഷാധികാരി പി. സഹദേവന്, ജാനകീറാം, കെ. ദാസപ്പന്, കെ. കെ. പുരുഷന്, കെ. വിശ്വംഭരന്, ഡി. സുരേഷ്. ഡി. ഭിവനേശ്വരന്, കെ. നാഗരാജന്, അജയകുമാര്‍ എസ്, എന്‍. സദാശിവന് നായര്‍, വി. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുരളീധരന് എസ് സ്വാഗതവും, കെ. പുരുഷന് നന്ദിയും പറഞ്ഞു. അടിയന്തരാവസ്ഥ ചരിത്ര പുസ്തകത്തിന്റെ ജില്ലയുടെ കരടും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: