കൈറോ : പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെത്തി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 26 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
കെയ്റോയിലെത്തിയ പ്രധാനമന്ത്രി മോദിയെ ആചാരപരമായ സ്വാഗതവും ഗാര്‍ഡ് ഓഫ് ഓണറും നല്കി സ്വീകരിച്ചു.ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയുമായും പ്രസിഡന്റ് എല്‍-സിസിയെയുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തും. വിവിധ കരാറുകള്‍ ഒപ്പുവയ്ക്കുമെന്നും വാര്‍ത്തയുണ്ട്. ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഡോ ഷൗക്കി ഇബ്രാഹിം അബ്ദുല്‍ കരീം അല്ലാമുമായും ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിക്കും. ഒന്നാം ലോക മഹായുദ്ധത്തില്‍ ഈജിപ്തിന് വേണ്ടി പോരാടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി ഹീലിയോപോളിസ് വാര് ഗ്രേവ് സെമിത്തേരിയും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: