ആലപ്പുഴ: ഉന്നത വിദ്യാഭ്യാസമല്ല മൂല്യങ്ങളാണ് ജീവിത വിജയം തീരുമാനിക്കുന്നത് എന്ന് കൊച്ചിന് ഷിപ്പിയാര്‍ഡ് ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ മധു. എസ്. നായര്‍ പറഞ്ഞു. സത്യസന്ധതയാണ് ജീവിതത്തിലെ ഏറ്റവും വലിയ കൈമുതല്‍, എത്ര വലിയ വിദ്യാഭ്യാസം നേടിയാലും സത്യസന്ധത കൈവിട്ടാല്‍ അതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ല. വിദ്യഭ്യാസത്തോടൊപ്പം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും കുട്ടികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുണ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച വിജയഭേരി 2023 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം ശിവദ മുഖ്യാതിഥി ആയി. ആരോഗ്യമേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള വൈദ്യ ചൂഡാമണി പുരസ്കാരം ഡോ. പി. രാജീവിന് മധു.എസ്, നായരും കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള കര്‍ഷക ചൂഢാമണി പുരസ്കാരം ജീമോന്‍ തമ്പുരാന് പറമ്പിനു ശിവദയും നല്കി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിനു ബോധവല്‍ക്കരണ ക്ലാസുകള്‍ വഴി നേതൃത്വം നല്കിയ മനോജ് കൃഷ്ണേശ്വരി, ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയ ആദ്യ മലയാളി എ.കെ.അമലിനെയും ആദരിച്ചു.
തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി അധ്യക്ഷനായി. ചെയര്മാന് ജി. വിനോദ് കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ മനു ഉപേന്ദ്രന്, ആര്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: