മണ്ണാര്‍ക്കാട്: മഴക്കാലത്തെ അപകട സാധ്യതകള്‍ കണക്കിലെടുത്ത് കുരുത്തിച്ചാലില്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നവംബര്‍ 30 വരെയാണ് വിലക്ക്.
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെക്പോസ്റ്റില്‍ പോലീസിന്റെ സേവനം, പ്രദേശത്ത് എക്സൈസ് വകുപ്പിന്റെ നിരീക്ഷണം, സമീപവാസികളായ യുവജനങ്ങള്‍ക്ക് അപകടങ്ങളില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പരിശീലനം, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ചെക്ക്പോസ്റ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സഹദ് അരിയൂര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാമന്‍കുട്ടി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബോബിന് മാത്യു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ്, ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ സുല്‍ഫിസ് ഇബ്രാഹിം, സ്റ്റാലിന് സ്റ്റീന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: