കെയ്റോ : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തില്‍. യുഎസ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി ഈജിപ്തിലേക്ക് തിരിക്കുന്നത്. ശനിയും ഞായറും അവിടെ ചെ്ലവഴിച്ചശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക. സന്ദര്‍ശന കാലയളവില്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഉന്നതതല സംഘവുമായി പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ച നടത്തും. പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍- സിസിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ഈ സന്ദര്‍ശനം.
ഈജിപ്തിലെ ആയിരം വര്‍ഷം പഴക്കമുള്ള അല്‍- ഹക്കീം മസ്ജിദും മോദി സന്ദര്‍ശിക്കും. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ നടക്കുന്ന ദ്വിദിന പരിപാടിയുടെ അവസാന ദിവസമാണ് പ്രധാനമന്ത്രി മസ്ജിദ് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഉച്ചയ്ക്ക് 2.45-ന് കെയ്റോയിലെത്തും. തുടര്‍ന്ന ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും അല്‍-ഹക്കിം മസ്ജിദ് സന്ദര്‍ശിക്കുകയും ചെയ്യും.
1997-ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഈജിപ്തിന് വേണ്ടി പോരാടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ഹീലിയോപോളിസ് വാര് ഗ്രേവ് സെമിത്തേരിയിലെത്തി അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് രൂപീകരിച്ച ഉന്നതതല മന്ത്രിമാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍-സിസിയുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: