കോട്ടയം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പോലീസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. സംഭവം പുറത്തുവന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസിന് നിഖിലിനെ കണ്ടെത്താന്‍ സാധിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് നിഖിലിനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയത്. കായംകുളം എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയായിരുന്നു നിഖില്‍.
പാര്‍ട്ടിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിഖില്‍ പോലീസിന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി കൂടി കൈവിട്ടതോടെ നിഖിലിന് ഏറെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കൂടാതെ നിഖിലിന്റെ സുഹൃത്തുക്കളേയും കുടുംബാഗങ്ങളേയും പോലീസ് നിരീക്ഷിച്ചു വരികയാണ്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാല വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിര്‍മ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നല്കി. നിലവില്‍ മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: