മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിന്റെ തോല്‍വി മണത്ത് മുസ്ലിം ലീഗ്. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും നേതാക്കളുടെ ഐക്യമില്ലായ്മയും മൂലം യുഡിഎഫിന് തോല്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് ലീഗ്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ലീഗ് സംസ്ഥാന സമിതി യോഗത്തിലാണ് ഈ ആശങ്ക പങ്കുവച്ചത്. കോണ്‍ഗ്രസിലെ നിലവിലെ സ്ഥിതി യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായിട്ടും അത് മുതലാക്കാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം കാരണം യുഡിഎഫിന് ആകുന്നില്ല.
കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളില്‍ ദേശീയ നേതൃത്വം ഇടപെടണമെന്ന ആവശ്യം ഉന്നയിക്കാന്‍ ലീഗ് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടും കോണ്‍ഗ്രസില്‍ ആലോചനയോഗം പോലും നടന്നിട്ടില്ലെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അച്ചടക്ക സമിതി ചെയര്‍മാനായി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീമിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: