കൊച്ചി : വ്യാജരേഖ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ ചോദ്യം ചെയ്യലുകളോടൊന്നും സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് വിദ്യയെ അറസ്റ്റ് ചെയ്യുന്നത്. കൂട്ടുകാരിക്കൊപ്പമുള്ള സെല്‍ഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്.
കേസ് പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് അറസ്റ്റ് ചെയ്യുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു. ഈ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിദ്യ ഒളിവില്‍ കഴിഞ്ഞത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് അഗളി പോലീസ് പറയുന്നത്. അതേസമയം താന്‍ ഒളിവില്‍ പോയിട്ടില്ലെന്നാണ് കെ. വിദ്യ ആവര്‍ത്തിക്കുന്നത്. നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പ്രതികരിച്ചു.
തനിക്കെതിരെ മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ ഗൂഢാലോചനയാണ് നടന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന അധ്യാപക സംഘടനയില്‍പ്പെട്ടവരാണ് ഇതിനു പിന്നില്‍. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിന്‍സിപ്പാളാണ്. വ്യാജരേഖ ചമച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹര്യത്തില്‍ വിദ്യയെയും അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
വടകര മേഖലയില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യയുടെ സുഹൃദ്വലയത്തിലുള്ള ഒരാളുടെപേരില്‍ പുതിയ ഒരു സിം ആക്ടിവേറ്റ് ആയതായി പോലീസിന് മനസ്സിലാവുന്നത്. ആ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സുഹൃത്തിന്റെ അടുത്തെത്തി. ചോദ്യം ചെയ്യലില്‍ വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് ഈ സുഹൃത്ത് ആദ്യം പറഞ്ഞത്.
പിന്നാലെ സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചു. അതില്‍ വിദ്യയുമായുള്ള ഒരു സെല്‍ഫി കണ്ടു. നാലു ദിവസംമുന്പ് എടുത്തതായിരുന്നു അത്. അതോടെ വിദ്യ വടകര പരിസരങ്ങളില്‍ത്തന്നെയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യ എവിടെയുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്. വ്യാജരേഖ ചമച്ചതിന്റെ ഒറിജിനല്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനായുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: