മുംബൈ: ഇന്ത്യയുടെ സാമ്പത്തികകുതിപ്പും മികച്ച വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലേക്കെത്താന്‍ കാരണമായി. ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ അടിസ്ഥാനസൂചികയായ സെന്‍സെക്സും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അടിസ്ഥാനസൂചികയായ നിഫ്റ്റിയും 2022 ഡിസംബര്‍ ഒന്നിന് ശേഷം വീണ്ടും പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.
2022 ഡിസംബര്‍ ഒന്നിന് ശേഷം ഇതാദ്യമായി വീണ്ടും സെന്‍സെക്സ് 63,558 പോയിന്റ് എന്ന ഉയര്‍ന്ന നിലയില്‍ എത്തിയത് ഓഹരി വിപണിയിലെ ദല്ലാളന്മാരും നിക്ഷേപകമ്പനികളും മധുരം വിളമ്പി ആഘോഷിച്ചു.
അതുപോലെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന സൂചികയായ നിഫ്റ്റി, 2022 ഡിസംബര്‍ ഒന്നിന് ശേഷം ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടുമെത്താന്‍ 12 പോയിന്റുകള്‍ കൂടി ചേര്‍ന്നാല്‍ മതിയാകും.
കമ്പനികളുടെ ഒന്നാം സാമ്പത്തിക പാദത്തിലെ മികച്ച ഫലമാണ് ഓഹരി വിപണിയുടെ കുതിപ്പിനെ സഹായിച്ചത്. മികച്ച മൊത്ത ആഭ്യന്തര വളര്‍ച്ച, പണപ്പെരുപ്പത്തോതിലെ കുറവ്, വിദേശകമ്പനികള്‍ ഇന്ത്യയില്‍ പുതിയ കമ്പനികള്‍ സ്ഥാപിക്കുന്നത്, ഇന്ത്യയിലെ കമ്പനികളുടെ മികച്ച വളര്‍ച്ച, അമേരിക്കയിലെ നിക്ഷേപസാധ്യത ആകര്ഷകമല്ലാതിരിക്കുന്നത് തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ കാരണം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ പണം നിക്ഷേപിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തെ കണക്കെടുത്താല്‍, വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) 16,405 കോടി രൂപയോളം നിക്ഷേപിച്ചു. ഇതും വിവിധ ഓഹരികളുടെ വില കുതിച്ചുയരാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: