മാവേലിക്കര: അച്ഛന് ക്രൂരമായി കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ കേസിലെ പ്രതിയായ ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്നും പ്രതിക്ക് യാതൊരു വിധവുമായ മാനസിക അസുഖങ്ങളുമില്ലെന്ന് ആരോപിച്ചു നക്ഷത്രയുടെ മുത്തശ്ശനായ ലക്ഷ്മണന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അഡ്വ. പതാപ് ജി. പടിക്കല്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
പ്രതി തികഞ്ഞ മുന്നൊരുക്കത്തോടെയും കൃത്യമായ പദ്ധതികളോടെയുമാണ് നക്ഷത്രയുടെ കൊലപാതകം നടത്തിയതെന്നും, കേസ് അന്വേഷണത്തെ വഴി തെറ്റിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടെ ആത്മഹത്യ പ്രവണത ഉള്ളതായി അഭിനയിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നിലവില്‍ പൂര്‍ണ്ണ മാനസിക ആരോഗ്യമുള്ള പ്രതിയുടെ ആത്മഹത്യാ പ്രവണത ആരോപണത്തെ കുറിച്ച് തിരുവനന്തപുരം ഗവണ്മന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നക്ഷത്രയുടെ മാതാവും ഹര്‍ജിക്കാരന്റെ മകളുമായ വിദ്യയുടെ മരണവും പ്രതിയുടെ വീട്ടില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ സംഭവിച്ചിട്ടുള്ളതാണെന്നും ഹര്ജിക്കാരന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകരായ പ്രതാപ് ജി. പടിക്കല്‍, ശ്രീദേവി പ്രതാപ്,ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: