ന്യൂദല്‍ഹി: ഭഗവദ് ഗീത അച്ചടിക്കുന്നത് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാണോ? ആധുനിക മാനേജ് മെന്റ് ഗുരുക്കന്മാര് പോലും അവരുടെ പ്രതിസന്ധികള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥമാണ് ഇന്ന് ഭഗവദ്ഗീത. മനുഷ്യന്റെ ആത്മീയ പ്രതിസന്ധികള്‍ക്കും ഭഗവദ്ഗീത ഉത്തരം നല്കുന്നു. അങ്ങിനെയിരിക്കെ എങ്ങിനെയാണ് ഗീതാ പ്രസ് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാകുന്നത്?
1923ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗീതാ പ്രസ് 14 ഇന്ത്യന്‍ ഭാഷകളിലായി ഈ 100 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 16.21 കോടി ഭഗവദ്ഗീതകളാണ് അച്ചടിച്ചിറക്കിയത്. ഹൈന്ദവ പൂരാണങ്ങള്‍, ഹൈന്ദവ ഇതിഹാസങ്ങള്‍, ജീവചരിത്ര ഗ്രന്ഥങ്ങള്‍, ഹിന്ദു ദാര്‍ശനിക ഗ്രന്ഥങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെയായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചു.
ഗീതാ പ്രസിനെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമെന്ന് വിളിക്കുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ ട്വീറ്റ് :
‘ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയും ഗീതാ പ്രസും’ എന്ന പേരില്‍ അക്ഷയ മുകുള്‍ രചിച്ച ഗ്രന്ഥത്തില്‍ ഗീതാ പ്രസിന്റെ മുഖ്യ അജണ്ട ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയായിരുന്നു എന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ജയറാം രമേഷും അരുന്ധതീ റോയിയും ഇതേ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഹിന്ദു പുരാണങ്ങളും വേദങ്ങളും ഇതിഹാസങ്ങളും അച്ചടിച്ച് വിറ്റഴിക്കുന്ന് ഹിന്ദു രാഷ്ട്ര നിര്മ്മാണപ്രക്രിയയാണോ? സനാധന ധർമ്മം ജനങ്ങളിൽ എത്തിക്കാൻ അഹോരാത്രം പണിപ്പെട്ട ഒരു സ്ഥാപനത്തെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമായി കാണുകയാണ് ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ്.
ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയതിനാണ് ഗീതാപ്രസ്സിനെ ഗാന്ധി സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. പക്ഷെ ഈ തുക വാങ്ങില്ലെന്നും എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഗീതാ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചു.
വാസ്തവത്തില്‍ ഭാരതത്തിന്റെ വായനാസംസ്കാരത്തിന് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിത്തറ പകര്‍ന്ന പ്രിന്റിംഗ് പ്രസ്സാണ് ഗീതാ പ്രസ്. 1923ല്‍ ആരംഭിച്ച ഗീതാ പ്രസിന് 2023ല്‍ നൂറു വര്‍ഷം തികയുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗോബിന്ദ് ഭവാന് കാര്യാലയ ആരംഭിച്ച പ്രസ്സാണിത്. ഗീത പ്രെസ്സ് തുടങ്ങിയവരിൽ ഒരാളായ ഹനുമാൻ പ്രസാദ് പൊദ്ദാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്. പല തവണ ജയിലിൽ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഒരു പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയിരുന്നു. ഇവിടെ 14 ഭാഷകളിലായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ട്. ഇന്ത്യയിലെ 80 ശതമാനം ഹിന്ദുക്കളെ പുരാണങ്ങളും ഇതിഹാസങ്ങളും ഹിന്ദു ദര്‍ശനങ്ങളും ജീവചരിത്രങ്ങളും വായിക്കാന്‍ പ്രേരിപ്പിച്ച ഏറെ വിശാലമായ മുഖമുള്ള ഒരു അച്ചടിസ്ഥാപനത്തെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാക്കി ചിത്രീകരിക്കുന്ന ജയറാം രമേഷിന്റെ സങ്കുചിത വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
100 വര്‍ഷത്തെ മഹദ് പാരമ്പര്യമുള്ള, ഹിന്ദു സംസ്കാരത്തിന്റെ മഹത്വം ഇന്ത്യക്കാരെ പഠിപ്പിച്ച ഗീതാ പ്രസ്സിന് ഗാന്ധി സമ്മാനം നല്‍കാമെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി മോദി അധ്യക്ഷനായ ജൂറിയാണ്. എന്തായാലും ജയറാം രമേഷ് അന്തരീക്ഷം മലിനമാക്കുകയും തങ്ങളുടെ ദിവ്യമായ പ്രവര്ത്തനപാരമ്പര്യത്തെ താറടിക്കുകയും ചെയ്തതോടെ ഗാന്ധി സമാധാന സമ്മാനത്തുകയാണ് ഒരു കോടി രൂപ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗീതാ പ്രസ് അധികൃതര്‍. പകരം അവര്‍ അവാര്‍ഡ് മാത്രം ഏറ്റുവാങ്ങും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: