തിരുവനന്തപുരം: നബാര്‍ഡിന്റെ നൈപുണ്യ വികസന പരിപാടിയിലൂടെ പരിശീലനം ലഭിച്ച ഭിന്നശേഷി കുട്ടികള്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ NABWIBS, HANDISKY എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്നു.
2023 ജൂണ്‍ 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കേസരി ഹാളില്‍ നടക്കുന്ന പരിപാടി നബാര്‍ഡ് തിരുവനന്തപുരം റീജണല്‍ ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍ ജി. ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി കുട്ടികള്‍ നിര്‍മിച്ച കുട, ഡോര്‍ മാറ്റ്, കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് പുറത്തിറക്കുന്നത്. കത്തിപ്പാറ സ്നേഹഭവനിലെ കുട്ടികളാണ് ഇവ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: