ഹൈദ്രാബാദ് : തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം രാം ചരണിന് പെണ്‍കുഞ്ഞ് ജനിച്ചു. താരത്തിന്റെ ഭാര്യ ഉപാസന കൊണിഡേല ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രാം ചരണിന്റെ മാതാപിതാക്കളായ സൂപ്പര്‍ താരം ചിരഞ്ജീവിയും ഭാര്യ സുരേഖയെയും എത്തി കുഞ്ഞിനെ കണ്ടതിന് ശേഷം, ട്വിറ്ററിലൂടെ ചെറുമകളുടെ വരവില്‍ സന്തോഷം ആരാധകരെ അറിയിച്ചു.’സ്വാഗതം കുഞ്ഞ് വലിയ രാജകുമാരി ,അനുഗ്രഹീതരായ മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും സന്തോഷവും അഭിമാനവും’ എന്നാണ് ചിരഞ്ജീവിയുടെ ട്വീറ്റ്.
സവിശേഷ ജാതകമാണ് കുഞ്ഞിന്റെതെന്ന് ചിരഞ്ജീവി വെളിപ്പെടുത്തി. പുലര്‍ച്ചെ 1.49ന് ശുഭമുഹൂര്‍ത്തത്തിലാണ് ജനനം.ആ പ്രഭാവം ഞങ്ങളുടെ കുടുംബത്തില്‍ തുടക്കം മുതല്‍ കാണാനാകും. രാം ചരണിന്റെ കരിയര്‍ വളര്‍ച്ച, വരുണ്‍ തേജിന്റെ വിവാഹനിശ്ചയം അങ്ങനെ കുടുംബത്തില്‍ എല്ലാം നന്നായി നടക്കുന്നു.
നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ തേജ്. ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും മരുമകനാണ്. ഈ മാസം ആദ്യം വരുണ്‍ തേജിന്റെ വിവാഹ നിശ്ചയം ലാവണ്യ ത്രിപാഠിയുമായി നടന്നതാണ് ചിരഞ്ജീവി സൂചിപ്പിച്ചത്.
രാം ചരണും ഉപാസനയും 2012 ജൂണ്‍ 14-നാണ് വിവാഹിതരായത്. 2022 ഡിസംബറില്‍ ഉപാസന ഗര്‍ഭം ധരിച്ചതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: