മുംബയ് : ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ബസില്‍ നിന്ന് 500 എ 320 വിമാനങ്ങള്‍ വാങ്ങുന്നു. വാണിജ്യ വ്യോമയാന രംഗത്തെ ഏറ്റവും വലിയ ഓര്‍ഡറാണിത്.
2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെയായി എയര്‍ബസിന് 1330 വിമാനങ്ങളുടെ ഓര്‍ഡറാണ് ഇന്‍ഡിഗോ നല്‍കിയിട്ടുളളത്.
ഇന്ധനക്ഷമതയുള്ള ഫാമിലി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിലും ഇന്ധനക്ഷമത നല്‍കുന്നതിലും കമ്പനിയെ സഹായിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
എയര്‍ബസുമായി ഇന്‍ഡിഗോയ്ക്ക് ഊഷ്മളമായ ബന്ധമാണുളളത്. അത് കൂടുതല്‍ ശക്തമാവുകയാണെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ഇന്‍ഡിഗോ 300-ലധികം വിമാനങ്ങള്‍ പറത്തുന്നു. കൂടാതെ 480 വിമാനങ്ങളുടെ ഓര്‍ഡറുകള്‍ നേരത്തേ നല്‍കിയിട്ടുണ്ട്. അവ ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുമ്പ് ലഭിക്കും. 2030-2035-ലേക്കുള്ള 500 വിമാനങ്ങളുടെ ഈ അധിക ഓര്‍ഡര്‍ കൂടിയായതോടെ 1.000 വിമാനങ്ങളാണ് ലഭ്യമാകാനുളളത്. അടുത്ത ദശകത്തിലും വിമാനങ്ങള്‍ ലഭ്യമാകുമെന്ന് ഇന്‍ഡിഗോ കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: