തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍, കേരളാ രാജ്ഭവനുമായി ചേര്‍ന്ന് യോഗാദിനാചരണം സംഘടിപ്പിക്കും. ജൂണ്‍ 21ാം തീയതി രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിപാടി ഉദ്ഘാടനം ചെയ്ത് യോഗാദിന സന്ദേശം നല്‍കും.
ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കേരള നാഷനല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ലൈവ് യോഗാഭ്യാസവും നടക്കും. യോഗാഭ്യാസത്തില്‍ െ്രെകസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ‘വസുധൈവ കുടുംബകത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: