മുംബയ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേവ, സുശാസന്‍, ഗരീബ് കല്യാണ്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. ഞായറാഴ്ച മുംബൈയ്ക്ക് സമീപമുള്ള പാല്‍ഘറിലും നല്ല സോപാരയിലും നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണ കാലത്ത് അഴിമതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോദി യുഗം സദ്ഭരണത്തിന്റെ കാലമാണെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു അഴിമതി പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം നല്ല സോപാരയില്‍ ശ്രോതാക്കളുടെ ഒരു വലിയ സദസിനൊപ്പം മന് കി ബാത്തിന്റെ 102-ാം എപ്പിസോഡ് ശ്രീ താക്കൂര്‍ ശ്രവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു. പിന്നീട് സാമുഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരുമായി സംവദിച്ചു.
വികാസ് തീര്‍ത്ഥ യാത്രയുടെ ഭാഗമായി, വസായിലെ ഗോഡ്ബുന്ദര് പാലവും പാസ്പോര്‍ട്ട് ഓഫീസും മന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: