മൈന ക്രീയേഷന്സിന്റെ ബാനറില്‍ കെ.എന്‍. ശിവന്കുട്ടന് കഥയെഴുതി ജെസ്പാല് ഷണ്മുഖന് സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ധ്യാന്‍ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
തൊടുപുഴയിലെ ഗ്രാമ മനോഹാരിതയാണ് പ്രധാന ലൊക്കേഷന്‍. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പില്‍ അശോകന്, ശിവന്കുട്ടന്, ഗൗരി നന്ദ, അംബിക മോഹന്‍, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്, രാജേഷ് പറവൂര്‍, രഞ്ജിത്ത് കലാഭവന്‍, ചിഞ്ചു പോള്‍, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്തരിച്ച നടന് കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കര്‍ ആണ് സഹനിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിറില്‍ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം- അശ്വഘോഷന്‍, സംഗീതം- ബിജിബാല്‍, വരികള്‍-സന്തോഷ് വര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: