ചേര്‍ത്തല: കേരളാ ബാങ്കിന്റെ ശാഖകളില്‍ നിന്നും പണയസ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പോലീസ് 19ന് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിചേര്‍ക്കപ്പെട്ട ഏരിയാമാനേജര് മീരാമാത്യു മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് കോടതി പോലീസ് റിപ്പോര്‍ട്ട് ആവശ്യപെട്ടത്. മോഷണം നടന്ന പട്ടണക്കാട്,ചേര്‍ത്തല, അര്‍ത്തുങ്കല്‍ ശാഖാപരിധിയിലെ സ്റ്റേഷനുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. മീരാമാത്യുവിനെതിരെ നാലുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടിത പരിഗണിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇവരെ അറസ്റ്റുചെയ്യുന്നതിനായി കോടതി ഉത്തരവു കാക്കുകയാണ്.
പണയം സ്വര്‍ണം പരിശോധനക്കിടെ ഏരിയാമാനേജരായ മീരാമാത്യു എടുത്തതായാണ് പരാതി. 22 ലക്ഷത്തോളം മൂല്യംവരുന്ന സ്വര്‍ണമാണ് നാലു ശാഖകളില്‍ നിന്നായി നഷ്ടപെട്ടത്.ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്റ്റേഷന് ഓഫീസര്‍മാരായ ബി.വിനോദ്കുമാര്‍, എസ്.സനല്‍, പി.ജി.മധു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു വ്യത്യസ്ത സംഘങ്ങള്‍ ചേര്‍ത്തല ഡിവൈഎസ്പി കെ.വി.ബെന്നിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: