ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ തമിഴ്നാട് മുന്‍ ഡി ജി പിക്ക് മൂന്നുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും. വനിതാ ഐ പി എസ് ഉദ്യോഗസ്ഥ നല്കിയ പരാതിയിലാണ് തമിഴ്നാട് പൊലീസ് സ്പെഷല്‍ ഡി.ജി.പി. ആയിരുന്ന രാജേഷ് ദാസിനെ ശിക്ഷിച്ചത്.
വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. വനിതാ ഓഫീസറുടെ പരാതിക്ക് പിന്നാലെ രാജേഷ് ദാസിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
2021 ഫെബ്രുവരിയിലാണ് രാജേഷ് ദാസിനെതിരേ വനിതാ ഐ പി എസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പട്രോള്‍ ഡ്യൂട്ടിക്ക് ഒരുമിച്ച് യാത്ര ചെയ്യവെ രാജേഷ് ദാസ് കടന്നുപിടിച്ചെന്നാണ് പരാതി. ഇതേ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവം ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: