തലശേരി: മധ്യവയസ്കനായ വ്യാപാരിയെ പെണ്‍കെണിയില്‍ പെടുത്തി പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ ചുംബനരംഗം വാട്സാപ് സ്റ്റാറ്റസ് ആക്കിയാണ് പ്രതികള്‍ ഇരയെ ആകര്‍ഷിച്ചതെന്ന് പൊലീസ്.വളപട്ടണം സ്വദേശിയാണ് കെണിയില്‍ പെട്ടത്.
ഇവരുടെ വലയില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടെന്ന സൂചനകളുണ്ട്. തലശേരി ടൗണ്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി സി. ജിതിന് (25), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി വി. അശ്വതി (19), കതിരൂര്‍ സ്വദേശി കെ. സുബൈര്‍ (33), പാനൂര്‍ മുത്താറിപ്പീടികയിലെ ഷഫ്നാസ് (30) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.അശ്വതിയുടെ വാട്സാപ് സ്റ്റാറ്റസിലെ ചുംബനദൃശ്യമാണ് വ്യാപാരിയെ ആകര്‍ഷിച്ചത്.
അതിനിടെ മറ്റൊരു യുവതി കൂടി സംഘത്തലുണ്ടെന്നാണ് വിവരം. അശ്വതിയുടെ സുഹൃത്തായ ഈ യുവതിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
അക്രമികള്‍ വ്യാപാരിയില്‍നിന്നു തട്ടിയെടുത്ത കാറും പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.
ബുധനാഴ്ച വൈകിട്ടാണ് സംഘം വ്യാപാരിയെ വിളിച്ചുവരുത്തിയ ശേഷം ഇയാളുടെ കാര്‍ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങളില്‍ ഒപ്പ് ഇട്ട് വാങ്ങുകയും ചെയ്ത ത്. പിന്നീട് മമ്പറത്ത് ഇറക്കിവിട്ടു. നാണക്കേട് കാരണം വ്യാപാരി പരാതിപ്പെടില്ലെന്നാണ് പ്രതികള്‍ കരുതിയത്.
എന്നാല്‍ ഇയാള്‍ തലശേരിയിലെത്തി പരാതി നല്കി. തുടര്‍ന്ന് പൊലീസ് ഊര്‍ജിതാന്വേഷണം നടത്തി പ്രതികളെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: