ചേര്‍ത്തല: കേരളാ ബാങ്കിന്റെ ശാഖകളില്‍ നിന്നും പണയസ്വര്‍ണം മോഷണം പോയ സംഭവം. കേസ് ഫയല്‍ ഹാജരാക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏരിയാമാനേജര് മീരാമാത്യുവിനെ പിടികൂടാനായില്ല. മൂന്നുദിവസമായി ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് മീരാമാത്യു ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കേസ് ഫയല്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്റ്റേഷന് ഓഫീസര്‍മാരായ ബി. വിനോദ്കുമാര്‍, എസ്. സനല്‍, പി.ജി.മധു, എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങള്‍ ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: