ന്യൂദല്‍ഹി:: മോദിയുടെ യുഎസ് സന്ദര്‍ശനം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഗൂഢതന്ത്രങ്ങളുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിദേശനാണ്യ ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പിടികൂടിയതിന് പിന്നാലെ ആംനസ്റ്റി ഇന്ത്യയിലെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. ഇപ്പോള്‍ മോദി വിരുദ്ധ അജണ്ടയാണ് പ്രധാന പദ്ധതിയായി സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ജൂണ്‍ 20ന് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ ബിസിസി പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് ആംനസ്റ്റി.
ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്നതിന്റെ ഭാഗമാണ് മോദിയും ബൈഡനും തമ്മുള്ള കൂടിക്കാഴ്ച. ഇതിനായി മോദി ജൂണ്‍22ന് യാത്രതിരിയ്ക്കും. അതിനിടെ യുഎസില്‍ മാധ്യമങ്ങളില്‍ ചില മോദി വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ആംനസ്റ്റിയുടെ ശ്രമം.
ഫെമ നിയമം ലംഘിച്ച് യുകെയിലെ ആംനസ്റ്റിയില്‍ നിന്നുള്ല സംഭാവന സ്വീകരിച്ചതിന്റെ പേരില്‍ 2022ലാണ് മോദി സര്‍ക്കാര്‍ ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ 52 കോടിയുടെ പിഴയിട്ടത്. അന്നത്ത് ആംനസ്റ്റി സിഇഒ ആയ ആകാര്‍ പട്ടേലിനെതിരെ 10 കോടിയുടെ പിഴ വേറെയും ചുമത്തിയിരുന്നു. ആംനസ്റ്റി ഇന്ത്യയുടെ എഫ് സിആര്‍എ ലൈസന്‍സ് (വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ്) റദ്ദാക്കിയിട്ടും യുകെയില്‍ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന നിലയ്ക്കും സേവനക്കയറ്റുമതി എന്ന പേരിലും ആണ് ഏകദേശം 51.7 കോടി രൂപ വന്നത്. അന്നു മതുല്‍ ആംനസ്റ്റിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ആംനസ്റ്റിക്ക് വരുന്ന ഫണ്ടുകള്‍ മോദി സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
മനുഷ്യാവകാശത്തിന്റെ പേരില്‍ നിലകൊള്ളുന്ന ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ തന്നെ. അവരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ സര്‍ക്കാരുകളെ മറിച്ചിടാല്‍ അവര്‍ അജണ്ടകള്‍ സൃഷ്ടിക്കും. ആംനസ്റ്റിക്കും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനും ധനസഹായം നല്കുന്ന അമേരിക്കന്‍ കോടിശ്വരന് ജോര്‍ജ്ജ് സോറോസിനും ഇന്ത്യയിലെ വലതുപക്ഷ സര്‍ക്കാരായ മോദി സര്‍ക്കാരിനെ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ മോദി വിരുദ്ധ സംഘടനകളുമായി ഇവര്‍ കൈകോര്‍ക്കുകയാണ്.
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പ്രവര്‍ത്തിച്ച് ആംനസ്റ്റി ; ഹിജാബ് നിരോധനം പിന്‍വലിക്കുക, കന്നുകാലിക്കശാപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയും ആംനസ്റ്റി
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നമ്മള് അത് കണ്ടതാണ്. അവിടെ രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചത് ആംനസ്റ്റിയും ഹ്യൂമൻ റൈറ്റ്സും പോലുള്ള നൂറുകണക്കിന് സംഘടനകളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ മൂന്ന് കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആംനസ്റ്റി ഇന്ത്യ പരസ്യമായി ട്വീറ്റ് ചെയ്തത് അമ്പരപ്പാണ് ഉണ്ടാക്കിയത്. മനുഷ്യാവകാശത്തിന്റെ മറപിടിച്ചാണ് ഈ മൂന്ന് ഹിന്ദു വിരുദ്ധ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്ക്കുന്നതിനുള്ള വിലക്കുകള്‍ പിന്‍വലിക്കണമെന്നതാണ് ഒരു പ്രധാന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനും മതത്തിനും ഉള്ള അവകാശമാണിതെന്നും ആംനസ്റ്റി പറയുന്നു.
കന്നുകാലികളെ അറുക്കുന്നതിനുള്ള നിരോധനം നീക്കുക എന്നതാണ് ആംനസ്റ്റിയുടെ രണ്ടാമത്തെ ആവശ്യം. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിങ്ങളുടെ കട ബഹിഷ്കരിക്കാന്‍ ആവശ്യം ഉന്നയിച്ചവരെ ശിക്ഷിക്കണമെന്നതാണ് മൂന്നാമത്തെ ആവശ്യം.
ജോര്‍ജ്ജ് സോറോസും ആംനസ്റ്റിയും
2017ല്‍ 1.37 ലക്ഷം യൂറോ ആംനസ്റ്റിക്ക് സംഭാവന ചെയ്തത് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ്. ഈ തുക അയലണ്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതിനാണ് സോറോസ് നല്‍കിയത്. അയര്‍ലണ്ടില്‍ എത്രയോ കാലമായി ഗര്‍ഭഛിദ്രം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സോറോസ് ആംനസ്റ്റിക്ക് പണം നല്‍കിയത്. ഇതേ തുടര്‍ന്ന് ആംനസ്റ്റി മൈ ബോഡി മൈ റൈറ്റ് എന്ന പേരില്‍ പ്രചാരണം നടത്തി. പിന്നീട് നടന്ന ജനഹിത പരിശോധനയില്‍ അയര്‍ലണ്ട് ഗര്‍ഭചിദ്രം നിയമവിധേയമാക്കി. ഇതോടെ ജനഹിത പരിശോധനയ്ക്കും രാഷ്ട്രീയ ആവശ്യത്തിനും വിദേശഫണ്ട് വരുന്നതിന് അയര്‍ലണ്ട് സര്‍ക്കാര്‍ നിയന്ത്രണം വരുത്തി. വിദേശഫണ്ടായി 100 യൂറോയ്ക്ക് മുകളിലുള്ള തുക പരിശോധിക്കണമെന്ന് അയര്‍ലണ്ട് സര്‍ക്കാര്‍ വിധിച്ചു. എന്നാല്‍ ആംനസ്റ്റി സോറോസ് നല്കിയ തുകയായ 1.37 ലക്ഷം യൂറോ മടക്കി നല്കാന് തയ്യാറായില്ല. ഇതുപോലെ വിദേശ രാജ്യങ്ങളില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ രാഷ്ട്രീയ അജണ്ടകള്‍ സൃഷ്ടിച്ച് നടപ്പാക്കുകയാണ് ആംനസ്റ്റിയുടെ പ്രധാന പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു. ഇതുകൊണ്ട് തന്നെയാണ് മോദി സര്‍ക്കാരും ആംനസ്റ്റിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിന് പിന്നിലും മനുഷ്യാവകാശസംഘടനകള്‍
മനുഷ്യാവകാശസംഘടനകളുമായി ഏറെ അടുത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇപ്പോഴത്തെ രാഹുല്‍ഗാന്ധിയുടെ ഗുരുവായി നടക്കുന്ന ജയറാം രമേഷ്. രാഹുലിന്റെ വിദേശ സന്ദര്‍ശനവും അവിടെ രാഹുല്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ ആശയങ്ങളും ഈ മനുഷ്യാവകാശസംഘടനകളുടെ സൃഷ്ടിയാണെന്ന് ആരോപണമുണ്ട്.
അദാനി പ്രശ്നത്തില്‍ മോദിയെ വിമര്‍ശിച്ച് ജോര്‍ജ്ജ് സോറോസ്
അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇനി മോദിയുടെ സര്‍ക്കാരിലുള്ള പിടി അയയുമെന്ന് ജര്‍മ്മനിയില്‍ നടത്തിയ പ്രഭാഷണത്തില്‍ വിളിച്ചുപറഞ്ഞ വ്യക്തിയാണ് സോറോസ്. ഒരു തെളിവുമില്ലാതെ മോദിയ്ക്കെതിരായ തന്റെ അജണ്ട സൃഷ്ടിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ ജോര്‍ജ്ജ് സോറോസ്. അദാനി വിവാദങ്ങളിലൂടെ നിശ്ശബ്ദമായി നീന്തി പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. എന്തായാലും വിദേശ മണ്ണില്‍ നിന്നുകൊണ്ടുള്ള ഇന്ത്യാ ആക്രമണം സോറോസും കൂട്ടരും തുടരുകയാണ്.
സോറോസിന്റെ ചെലവില്‍ മുസ്ലിം അഭയാര്‍ത്ഥികളെ കൂട്ടത്തോടെ ഇറക്കുന്ന ആംനസ്റ്റിയും കൂട്ടരും
ഹംഗറിയിലെ ശക്തനായ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് പുതിയ ഒരു നിയമം കൊണ്ടുവന്നു. രേഖകളില്ലാതെ വിദേശത്ത് നിന്നും വരുന്ന അഭയാര്‍ത്ഥികളെ ഒരു കാരണവശാലും ഹംഗറിയില്‍ അനുവദിക്കില്ല എന്നതായിരുന്നു നിയമം. ഹംഗറിയിലും അമേരിക്കയിലും വേരുകളുള്ള കോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഉടനെ ഈ നിയമത്തെ അട്ടിമറിക്കാന്‍ ആംനസ്റ്റി പോലുള്ള സംഘടനകളെ ഉപയോഗിച്ചു. മനുഷ്യാവകാശ സംഘടനകള്‍ രംഗത്തേക്ക് ചാടിവീണു. ഹംഗറിയുടെ ഈ നിയമം മനുഷ്യാവകാശം ലംഘിക്കുന്ന ഒന്നാണെന്നും ഇത് മനുഷ്യാവകാശപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത കരിനിയമമാണെന്നുള്ള പ്രചാരണം ആംനസ്റ്റിയും കൂട്ടരും നടത്തി. ഇതിന് ജോര്‍ജ്ജ് സോറോസ് വാരിവലിച്ചെറിഞ്ഞത് കോടികള്‍. വാസ്തവത്തില്‍ ഈ ആംനസ്റ്റി ഉള്പ്പെടെയുള്ളമനുഷ്യാവകാശ സംഘടനകള്‍ സോറോസിന്റെ പണം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിലെ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊണ്ട് വന്ന് ഹംഗറിയില്‍ ചേക്കേറാന്‍ സഹായിക്കുകയാണെന്ന് പ്രധാനമന്ത്രി ഓര്ബന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: