ന്യൂദല്‍ഹി: സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില 6,400 രൂപയാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി-ഹരിയാന ഹൈവേ തടസ്സപ്പെടുത്തുന്ന രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള സമരക്കാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. പതിനായിരങ്ങള്‍ യാത്ര ചെയ്യുന്ന പ്രധാന ദേശീയ പാതയായ ദല്‍ഹി-ഹരിയാന ഹൈവേ ബ്ലോക്ക് ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് പൊതുജനം ഉയര്‍ത്തുന്നത്.
ഹരിയാന സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കും വരെ റോഡ് ബ്ലോക്ക് ചെയ്യുമെന്നാണ് രാകേഷ് ടികായത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഒരു ഗര്‍ഭിണിയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം ഹൈവേയില്‍ സമരക്കാര്‍ തടഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
കര്‍ഷകരുടെ സമരം കിസാന്‍ സഭ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
ഞങ്ങളുടെ ഹൈവേ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല എന്ന ഹാഷ് ടാഗില്‍ നിരവധി പേരാണ് സമരക്കാര്‍ക്കെതിരെ പ്രതികരിക്കുന്നത്. ഈ വഴി തടയല്‍ സമരത്തിന് നേതൃത്വം നല്കിയ രാകേഷ് ടികായത്തിനെ ശിക്ഷിക്കാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. പൊതുജനത്തിന്റെ വഴി തടഞ്ഞുകൊണ്ടുള്ള സമരം അങ്ങേയറ്റം കുറ്റം നല്‍കേണ്ട ഒന്നായി കണക്കാക്കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: