ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിക്കുന്ന പുഷ്പനഗരം പദ്ധതിക്ക് തുടക്കമായി. ഓണ വിപണി ലക്ഷ്യമിട്ട് 23 ക്ലസ്റ്ററുകളിലായി ആരംഭിച്ചിട്ടുളള പുഷ്പകൃഷിയുടെ ഉദ്ഘാടനം തൈക്കാട് മില്ലുംപടിയില്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ. നൗഫല്‍, അജിത ദിനേശന്, രഹിത പ്രസാദ്, ദീപ ബാബു, പി.വി. മധുസൂദനന്, സുബിത സുധീര്‍, ദീപ ബാബു കൃഷി ഓഫീസര്‍മാരായ എസ്. ശശീന്ദ്ര, പി. ഗംഗാദത്തന്, എ. റെജീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ടി.എസ്. അബി എന്നിവര്‍ സംസാരിച്ചു.
നിര്‍മാല്യം അയല്‍ക്കൂട്ടമാണ് സ്വകാര്യ വ്യക്തിയുടെ 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. വനിതകള്‍ക്ക് മാത്രമായിട്ടുളള പുഷ്പകൃഷിക്ക് 23 ക്ലസ്റ്ററുകളിലേക്കായി 50,000 ചെണ്ടുമല്ലി തൈകളാണ് 75 ശതമാനം സബ്സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുളളത്. 1,50,000 രൂപയാണ് പദ്ധതി തുക. കൃഷിയും, അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത സൃഷ്ടിക്കുന്നതിനായി നഗരസഭ ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ പുഷ്പനഗരം പദ്ധതിയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍, വലിയ മത്സരം നിലനില്‍ക്കുന്ന ഓണപ്പൂ വിപണിയില്‍ വലിയൊരു ഇടപെടലായി മാറുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: