ന്യൂദല്‍ഹി : നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ‘9YearsOfIndiaFirst’ എന്ന ഹാഷ്ടാഗോടെ പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ പരാമര്‍ശം.
നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്ന ഒരു രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നു. ബഹുമുഖ പ്ലാറ്റ്ഫോമുകള്,ആത്മനിര്‍ഭര്‍ ഭാരത് മുതല്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ വരെയുള്ള ഓരോ മുന്നേറ്റവും നമ്മുടെ ജനങ്ങളുടെ ശക്തിയുടെയും ഉത്സാഹത്തിന്റെയും തെളിവാണ്,’ മോദി ട്വീറ്റില്‍ പറഞ്ഞു.
രാജ്യത്തിനാണ് പ്രഥമ പരിഗണന. ഒപ്പം ദേശീയ സുരക്ഷയ്ക്കും മുന്‍ഗണന നല്കുന്നു. സര്‍ക്കാര്‍ രാജ്യത്തിന് നല്കുന്ന പരിഗണന കാട്ടി മൈഗവ് പ്ലാറ്റഫോമില്‍ ലേഖനവും പങ്കിട്ടു പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: