ന്യൂദല്‍ഹി: ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്ഡന് പദ്ധതി’യെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലും അവലംബിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങള്‍ എത്രമാത്രം ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിച്ചുതരുന്നുവെന്ന് അദേഹം പറഞ്ഞു.
സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലും സ്വീകരിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങള്‍ എത്ര ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിക്കുന്നുവെന്ന് ലക്ഷദ്വീപ് ഗവര്‍ണറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1000 കര്‍ഷകര്‍ക്ക് പച്ചക്കറി വിത്ത് നല്കിയ സ്വാശ്രയ ഇന്ത്യ എന്ന വികസന ലക്ഷ്യത്തിന്റെ ഫലമായാണ് പദ്ധതി ആരംഭിച്ചത്. കൂടാതെ വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി പ്രകാരം 600 രൂപയില്‍ താഴെ വരുമാനമുള്ള ലക്ഷദ്വീപ് കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് നാടന്‍ ഇനത്തില്‍പ്പെട്ട 7000 കോഴികളെ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: