ന്യൂയോര്‍ക്ക്: ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തിന് എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ‘ സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്പോണ്‍സര്‍ഷിപ് ആദ്യമായാണോ?. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. സ്പോണ്‍സര്‍ഷിപ് ആദ്യമായാണോ?.നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്” മുഖ്യമന്ത്രി പറഞ്ഞു.
മറ്റു മേഖലാസമ്മേളനങ്ങള്ക്ക് ഉണ്ടാകാത്ത വിവാദം,അമേരിക്കയിലെ സമ്മേളനത്തിന് ഉണ്ടാക്കിയത് ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. അത് അമേരിക്കന്‍ മലയാളികളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. മേഖലാസമ്മേളനങ്ങള്‍ ആരംഭിച്ചതുമുതല്‍ അതാത് മേഖലയില്‍ ഉള്ളവരാണ് അത് നടത്തുന്നതത്. .’ദുബൈയിലും ലണ്ടനിലും അങ്ങനെയാണ് നടത്തിയത്.നോര്‍ക്ക റൂട്സിന്റെ ഡയറക്ടര്‍മാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരല്ല, വേദിയിലേക്ക് എത്തുമ്പോള്‍ തനിക്ക് ചുറ്റും നിന്നവര്‍,അതിനുവേണ്ടി എത്ര ലക്ഷം കൊടുത്തു എന്ന് തനിക്കറിയില്ല
നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിച്ച് തന്നെ ഇകഴ്ത്താന്‍ ശ്രമിക്കുമ്പോള്‍,അത് ബാധിക്കുന്നത് കേരളമെന്ന സംസ്ഥാനത്തെയാണ്.നാടിന്റെ സംസ്കാരമാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ചൂണ്ടിക്കാട്ടി.പല്ലിടകുത്തി മണപ്പിക്കുന്നതുപോലെയാണത്
ടൈംസ് സ്ക്വയറിനടുത്ത് സ്ഥിതിചെയ്യുന്ന രണ്ടായിരം മുറികളുള്ള ഒരു കെട്ടിടം, ന്യൂയോര്‍ക്കില്‍ നടക്കുന്ന മേഖലാസമ്മേളനത്തിന് തിരഞ്ഞെടുത്തതില്‍ എന്താണ് പുതുമ.. ഒരു സമ്മേളനത്തിന് സ്പോണ്‍സര്‍ഷിപ്പ് ഇതാദ്യമായാണോ . വിവാദം അഴിച്ചുവിട്ടവര്‍ നടത്തുന്ന പരിപാടികള്‍ റബറിന്റെ കാശെടുത്ത് നടത്തുകയാണോ,അതിനും സ്പോണ്സര് ഇല്ലേ .’കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം സമയം ചിലവഴിക്കാന്‍, ഒരാള്‍ നല്കുന്ന പണം മാനദണ്ഡമാകുന്നത് എങ്ങനെ’ എന്ന തലക്കെട്ടിന്റെ അടിസ്ഥാനം ആക്ഷേപിക്കുക എന്നത് മാത്രമാണ്. .ഇല്ലാത്ത കാര്യം പടച്ചുണ്ടാക്കി ആളുകളോട് ആവര്‍ത്തിച്ച് പറഞ്ഞ് മോശമായ ചിത്രം ഉണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണ് ..താമസസൗകര്യം,ഭക്ഷണം,സമ്മേളനം നടത്താനൊരു വേദി എന്നതില്‍ കവിഞ്ഞ് ഒരു ധൂര്‍ത്തും തന്റെ കണ്ണില്‍ കാണുന്നില്ല.മുഖ്യമന്ത്രി പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പ്രശ്നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചര്‍ച്ച ചെയ്യുവാന്‍ ലോക കേരള സഭയുടെ മേഖല സമ്മേളനം ഉപകരിക്കട്ടെ എന്ന് ഉദ്ഘാടനം പറഞ്ഞു. പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.
പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേള്‍ക്കുന്നതിനും നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.
മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്സ് നിര്‍മ്മിക്കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: