ഏറ്റുമാനൂര്‍: അരിക്കൊമ്പന്റെ കഥ തുള്ളല്കഥയായി. പാലാ കെ.ആര്. മണിയാണ് അരിക്കൊമ്പന്റെ കഥ തുള്ളല്ക്കഥയായി രൂപപ്പെടുത്തി അവതരിപ്പിച്ചത്. ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന കാവ്യ വേദി ട്രസ്റ്റിന്റെ വാര്‍ഷിക പരിപാടിയിലാണ് അരിക്കൊമ്പന്റെ കഥ അരങ്ങിലെത്തിച്ചത്.
ആന പ്രേമിയായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവറും സ്വാമി െ്രെഡവിങ് സ്കൂള്‍ ഉടമയുമായ ഏറ്റുമാനൂര്‍ സ്വദേശി ജഗദീഷ് സ്വാമിയാശാന്റെ പ്രചോദനത്താലാണ് കെ.ആര് മണി ഈ ആട്ടകഥ ചിട്ടപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: