ന്യൂദല്‍ഹി: വിഘടനവാദികള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ പിന്തുണ നല്ക്കുന്നത് അത്രനല്ലതല്ല, അത് ബന്ധങ്ങള്‍ക്കും മോശമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ മഹത്വവല്‍ക്കരിച്ച് കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തില്‍ പരേഡ് ഫ്ലോട്ട് നടത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.
തീവ്രവാദികള്‍ക്ക് ഇടം നല്‍കുന്നത് രാജ്യത്തിന് നല്ലതല്ല. ഒമ്പത് വര്‍ഷത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഈ സംഭവത്തില്‍ കാനഡക്കുനേരെ ജയശങ്കര്‍ ആഞ്ഞടിച്ചത്. സത്യം പറഞ്ഞാല്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു പുറത്തു നില്ക്കുന്നവര് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുന്നില്ല.
വിഘടനവാദികള്‍ക്കും, തീവ്രവാദികള്‍ക്കും, അക്രമത്തിനായി വാദിക്കുന്ന ആളുകള്‍ക്കും ഇടം നല്ക്കുന്നതില് മറഞ്ഞു കിടക്കുന്ന ഒരു ലക്ഷ്യം ഉണ്ടെന്നെ കണക്കാകാനാകു. അത് എന്തായലും ബന്ധങ്ങള്‍ക്ക് നല്ലതല്ല, കാനഡയ്ക്കും നല്ലതല്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധം മഹത്വവല്ക്കരിച്ചതിനെ ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കെ അപലപിച്ചിരുന്നു. കാനഡയില്‍ ഇന്ദിരാഗാന്ധി വധം മഹത്വവല്‍ക്കരിച്ച സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് മക്കെ പറഞ്ഞു. ഭീകരവാദം സാര്‍വത്രികമായ അപലപത്തിനും യോജിച്ച പ്രതികരണത്തിനും അര്‍ഹമാണ്. സംഭവത്തില്‍ ഒരു ഭാരതീയന് എന്ന നിലയില്‍ ഞെട്ടിപ്പോയിയെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ പറഞ്ഞു.
പരേഡില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ പറഞ്ഞു, തീവ്രവാദം സാര്‍വത്രികമായ അപലപത്തിനും യോജിച്ച പ്രതികരണത്തിനും അര്‍ഹമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ച് കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തില്‍ നടന്ന 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരേഡില്‍ ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ ഞാന്‍ ഞെട്ടിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: