തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിവാദം. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകന് നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് റെയ്ഡ് നടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു പരിശോധന നടത്തിയതെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ വിശദീകരണം. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്സൈസ് സംഘം നജീമിന്റെ മുറിയില്‍ പരിശോധന നടത്തിയത്. ഒടിടി വെബ് സീരീസിന്റെ ചിത്രീകരണത്തിനായി ഈരാറ്റുപേട്ടയില്‍ എത്തിയതാണ് ഇദ്ദേഹം. ഹോട്ടല്‍ മുറിയില്‍ തന്റെ അടിവസ്ത്രവും കര്‍ട്ടന്റെ തയ്യല്ഭാഗം വരെ എക്സൈസ് അഴിച്ചു പരിശോധിച്ചെന്നു കോയ പറഞ്ഞിരുന്നു. ഒന്നും കണ്ടെത്താന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. തുടര്‍ന്നാണു നജീം മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയത്.
എന്നാല്‍ ഈ വിഷയത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയിരിക്കുയാണ്. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം ചലച്ചിത്രരംഗത്തും വെബ്സീരീസ് രംഗത്തും തന്റെ ഭാവിയും അവസരങ്ങളും നശിപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നജീം കോയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: