ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി 2980 കോടി രൂപ ചെലവ് കണക്കാക്കുന്ന ‘കല്‍ക്കരി, ലിഗ്നൈറ്റ് പര്യവേക്ഷണം’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ തുടര്‍ച്ചയ്ക്ക് അംഗീകാരം നല്കി. 2021-22 മുതല്‍ 2025-26 വരെ 15-ാം ധനകാര്യ കമ്മീഷന് കാലാവധിക്കൊപ്പം ഇതിനു പ്രാബല്യമുണ്ടാകും.
ഈ പദ്ധതിക്ക് കീഴില്‍, കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയുടെ പര്യവേക്ഷണം രണ്ട് വിശാലമായ ഘട്ടങ്ങളിലായാണ് നടത്തുന്നത്: (i) മേഖലാ പര്യവേക്ഷണ പ്രോത്സാഹനം , (ii) കോള്‍ ഇന്ത്യ ലിമിറ്റഡിന്റേതല്ലാത്ത ബ്ലോക്കുകളില്‍ വിശദമായ പര്യവേക്ഷണം.
മേഖലാ പര്യവേക്ഷണ പ്രോത്സാഹനത്തിന് 1650 കോടി രൂപയും സിഐഎല്‍ ഇതര മേഖലകളില്‍ വിശദമായ ഡ്രില്ലിംഗിനായി 1330 കോടി രൂപയും അംഗീകാരം നല്‍കിയിട്ടുണ്ട് . ഏകദേശം, 1300 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മേഖലാ പര്യവേക്ഷണത്തിനും ഏകദേശം 650 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വിശദമായ പര്യവേക്ഷണത്തിനും കീഴിലാകും.
കല്‍ക്കരി ഖനനം ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിക്കുന്ന കല്‍ക്കരി വിഭവങ്ങള്‍ തെളിയിക്കാനും കണക്കാക്കാനും കല്‍ക്കരി, ലിഗ്നൈറ്റ് എന്നിവയ്ക്കായി പര്യവേക്ഷണം ആവശ്യമാണ്. ഈ പര്യവേക്ഷണത്തിലൂടെ തയ്യാറാക്കിയ ജിയോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുതിയ കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനായി ഉപയോഗിക്കുകയും ലേലം കൊണ്ടവരില്‍ നിന്ന് ചെലവ് പിന്നീട് ഈടാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: