റിയാദ് : അടുത്ത മാസം എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് സൗദി അറേബിയ. ജൂലൈയില്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചത്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) വിയന്നയില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍, സൗദി അറേബ്യ പ്രഖ്യാപിച്ച അധിക വെട്ടിക്കുറവുകള്‍ ഏകപക്ഷീയമായാണ് നടപ്പാക്കുന്നത്.
ജൂലായ് മാസത്തേക്ക് പ്രഖ്യാപിച്ച ഉത്പാദന വെട്ടിക്കുറവ് നീട്ടാനും കഴിയുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.നിലവില്‍ പ്രതിദിനം ഒമ്പത് ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ഉല്‍പ്പാദിപ്പിക്കുമെന്ന് സൗദി അറേബ്യ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഇത് ഈ വര്‍ഷം ആദ്യം പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നതിനേക്കാള് 1.5 ദശലക്ഷം ബാരല്‍ കുറവാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും അന്താരാഷ്ട്ര തലത്തിലെ ആവശ്യം കുറയുമെന്ന ആശങ്കകള്‍ക്കും ഇടയില്‍ എണ്ണ വില താഴാതെ പിടിച്ച് നിര്‍ത്താനുളള ശ്രമമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: