ന്യൂദല്‍ഹി: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഇന്ത്യ. ചൈനീസ് അധികാരികള്‍ ഇതിനുളള സൗകര്യമൊരുക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച തുടരുകയാണ്.
ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പത്രപ്രവര്‍ത്തകരും ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്തുന്നത് പരിമിതികളോ ബുദ്ധിമുട്ടുകളോ ഇല്ലാതെയാണ്. അതേസമയം, ചൈനയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ചൈനീസ് പ്രദേശിക പത്രപ്രവര്‍ത്തകരെ നിയമിക്കാനും അനുവാദമില്ല.
ഇന്ത്യയിലെ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ബാഗ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: