ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂര്‍ തന്റെയും അന്തരിച്ച ഭാര്യ ശ്രീദേവിയുടെയും 27-ാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് പങ്കിട്ടു.
വെനീസിലെ അവധിക്കാലത്തെ മനോഹരമായ ഒരു ചിത്രത്തിനൊപ്പം വിവാഹ വേദിയുടെ കൃത്യമായ തീയതിയും വര്‍ഷവും സ്ഥലവും ബോണി കപൂര്‍ പരാമര്‍ശിച്ചിട്ടുണ്ട്. വെനീസിലെ ബോട്ട് സവാരിയ്ക്കിടെ കറുത്ത ജാക്കറ്റ് ധരിച്ച് ഇരുവരും ക്യാമറയ്ക്കായി പുഞ്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം.
ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ബോണി കപൂര്‍ ഇങ്ങനെ എഴുതി, ‘1996 ജൂണ്‍ 2 ന് ഞങ്ങള്‍ ഷിര്‍ദ്ദിയില്‍ വച്ച് വിവാഹിതരായി.ഇന്ന് 27 വര്‍ഷം തികയുന്നു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും മറ്റ് പലരും പോസ്റ്റിന് പ്രതികരണമായി ഇമോജികള്‍ പോസ്റ്റ് ചെയ്തു.
വേര്‍പിരിഞ്ഞതിന് ശേഷം ബോണിയുടെ മകള്‍ നടി ജാന്‍വി കപൂറുമായി വീണ്ടും ഒന്നിച്ചെന്ന് കരുതുന്ന ശിഖര്‍ പഹാരിയും ഇമോജി ഇട്ടിട്ടുണ്ട്.
ശ്രീദേവിയുടെ ആരാധകരില്‍ ഒരാള്‍ കുറിച്ചത് അവര്‍ എപ്പോഴും തന്റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും എന്നാണ്.
2018 ഫെബ്രുവരിയില്‍ യുഎഇയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .ബോണിയുടെ രണ്ടാം ഭാര്യയായിരുന്നു ശ്രീദേവി. ജാന്‍വി കപൂറും ഖുഷി കപൂറുമാണ് മക്കള്‍.ബോണിയുടെ ആദ്യ ഭാര്യ മോണ ഷൂരി കപൂര്‍ 2012 ല്‍ അര്‍ബുദം ബാധിച്ച് മരിച്ചു. ദമ്പതികളുടെ മകനാണ് നടന് അര്ജുന് കപൂര്‍. മകള്‍ അന്‍ഷുല കപൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: