ന്യൂദല്‍ഹി: ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പാഠപുസ്തകങ്ങളില്‍ നിന്ന് ഖാലിസ്ഥാനി പരാമര്‍ശം നീക്കാനൊരുങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി). എന്‍സിഇആര്‍ടി പുറത്തിറക്കുന്ന പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നാണ് ഖാലിസ്ഥാനുമായി ബന്ധപ്പെട്ട പരാമര്‍ശം നീക്കുക.
1973ലെ ആനന്ദ്പൂര്‍ പ്രമേയം വിഘടനവാദത്തെയും ഖാലിസ്ഥാനെയും പിന്തുണയ്ക്കുന്നു. അതിനാല്‍ ഈ ഉള്ളടക്കം പാഠപുത്സകത്തില് നിന്ന് നീക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതില്‍ വിശദമായ പഠനം നടത്താന്‍ എന്‍സിഇആര്‍ടി ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയെ നിയോഗിച്ചു. ഖാലിസ്ഥാന്‍ പരാമര്‍ശമുള്ള രണ്ട് വാക്യങ്ങള്‍ പാഠഭാഗത്തു നിന്ന് നീക്കാനാണ് കമ്മിറ്റിയുടെ ശിപാര്‍ശ. പുസ്തകത്തിന്റെ ഏഴാം പാഠത്തിലാണ് പരാമര്‍ശമുള്ളത്.
പാഠപുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ… ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു ശ്രീ ആനന്ദ്പൂര്‍ പ്രമേയം, എന്നാല്‍ ഇത് ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിനായുള്ള അഭ്യര്‍ത്ഥനയായും വ്യാഖ്യാനിക്കാം’ കൂടാതെ ഇന്ത്യയില്‍ നിന്ന് വിഘടിക്കാനും ‘ഖാലിസ്ഥാന്‍’ സൃഷ്ടിക്കാനും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍, ഇപ്പോള്‍ തന്നെ നിരവധി പുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. അവയിലൊന്നും മാറ്റമുണ്ടായിട്ടില്ല. പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ മാറ്റങ്ങള്‍ വരുത്തിയതായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: