ന്യൂദല്‍ഹി: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ നിരവധി ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടത്. കേരളത്തില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മഹാമാരിയുടെ സമയത്ത് വാക്സിനേഷനുകള്‍ക്ക് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന് യോജനയുള്പ്പെടെയുള്ള കേന്ദ്ര സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.
ഒരേസമയം രാജ്യത്തെയും ലോകത്തെയും സുഖപ്പെടുത്തിയ സര്‍ക്കാര്‍ സംവിധാനത്തിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്നീട് നിരവധി പേര് അഭിനന്ദിച്ചിരുന്നു. മഹാമാരി ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാര്ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിനേഷന് നല്കി. കണക്കുകള്‍ പ്രകാരം ഇതിന്റെ ഭാഗമായി കേരളത്തില്‍ 5,44,01,374 വാക്സിന് ഡോസുകളാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നിരവധി പേര് ഇതു സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സംയുക്ത പ്രയത്നമാണ് സമ്പൂര്‍ണ വാക്സിനേഷന് എന്ന ലക്ഷ്യത്തിലേക്ക് പോകാന്‍ സഹായകമായത്.
ഇതുകൂടതെ മഹാമാരിയുടെ മുന്‍നിര പോരാളികള്കള്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും കേന്ദ്രം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെയും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെയും കോവിഡ്19 നെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സഫായി കരംചാരികള്‍, വാര്‍ഡ് ബോയ്സ്, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കുകള്‍, ടെക്നീഷ്യന്മാര്, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രത്യേക ഇന്‍ഷുറന്‍സ് സ്കീമിന്റെ പരിധിയില്‍ കൊണ്ടുവരുകയായിരുന്നു.
കോവിഡ് 19 രോഗികളെ ചികിത്സിക്കുമ്പോള്‍ ഏതെങ്കിലും ആരോഗ്യ വിദഗ്ധന്‍ എന്തെങ്കിലും സംഭവിച്ചാല്‍ പദ്ധതി പ്രകാരം 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേരളത്തില്‍ 2021 നവംബര്‍ വരെ മൊത്തം 22 പേര്‍ക്ക് ഈ പദ്ധതി വഴി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
മഹാമാരിയിലും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി. 2020 ഏപ്രില്‍നവംബര്‍ മാസങ്ങളില്‍ കേരള നിന്ന് 1.55 കോടി ഗുണഭോക്താക്കള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. പ്രോട്ടീന്റെ ലഭ്യത ഉറപ്പാക്കുന്നതിന് കേന്ദ്രം മുന്നോട്ട് വച്ച പള്‍സ് സ്കീം(പയറുവര്‍ഗ്ഗ പദ്ധതി) വഴി കേരളത്തില്‍ 37.38 ലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പ്രാദേശിക മുന്‍ഗണനകള്‍ അനുസരിച്ച് ഒരു കുടുംബത്തിന് 1 കി.ഗ്രാം പയറുവര്‍ഗ്ഗങ്ങളാണ് ന്ല്ക്കുന്നത്.
ഇസഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഈ കാലയാളവില്‍ തന്നെയാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ദേശീയതലത്തില്‍ വിന്യസിച്ചത്. ആയുഷ്മാന്‍ ഭാരത് സ്കീമിന് കീഴിലുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കേന്ദ്ര സര്‍ക്കാരാണ് സ്ഥാപിക്കുന്നത്. കേരളത്തില്‍ 2022 മാര്‍ച്ച് 25 വരെ 3,574 ഡോക്ടര്‍ടുഡോക്ടര്‍, 3,86,286 ഡോക്ടര്ടുപേഷ്യന്റ് (ഒപിഡി) കണ്‍സള്‍ട്ടേഷനുകളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: